ആരോഗ്യം ഇന്ത്യ ദുബായ്

ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 56.5 ലക്ഷം കടന്നു; മരണസംഖ്യ 90,077.

ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 56.5 ലക്ഷം കടന്നു. കഴിഞ്ഞ ഒരുദിവസതിനിടെ 83,347 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,085 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്.

രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 5,650,540 ലാണ് എത്തി നിൽക്കുന്നത്. 90,077 ആണ് മരണസംഖ്യ. ചികിത്സയിലുള്ളത് 9,68,377 പേരാണ്. രോഗം ഭേദമായവരുടെ എണ്ണം 45,87,614 ആയി. 24 മണിക്കൂറിനിടെ 9,53, 683 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ 6,62,79,462 സാമ്പിളുകൾ പരിശോധിച്ചുവെന്ന് ഐസിഎംആർ അറിയിച്ചിട്ടുണ്ട്. രോഗമുക്തി നിരക്ക് 81.25 % ൽ എത്തി. മരണനിരക്ക് 1.60 ശതമാനത്തിൽ തുടരുകയാണ്.

 

error: Content is protected !!