അബൂദാബി ഇന്ത്യ

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ തകർത്ത് മുംബൈ ഇന്ത്യന്‍സിന് ഈ സീസണിലെ ആദ്യ ജയം

ഐ.പി.എല്ലില്‍ ഇന്ന് ബുധനാഴ്ച നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ 49 റണ്‍സിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് ഈ സീസണിലെ തങ്ങളുടെ ആദ്യ ജയം കുറിച്ചു.

മുംബൈ ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് കൊല്‍ക്കത്തയ്ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

പതിഞ്ഞ തുടക്കമായിരുന്നു കൊല്‍ക്കത്തയുടേത്. ആദ്യ അഞ്ച് ഓവറിനുള്ളില്‍ തന്നെ ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍ (7), സുനില്‍ നരെയ്ന്‍ (9) എന്നിവരെ നൈറ്റ് റൈഡേഴ്‌സിന് നഷ്ടമായി. തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് – നിതിഷ് റാണ സഖ്യത്തിനും ആവശ്യമായ റണ്‍റേറ്റില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല. 10 ഓവര്‍ പിന്നിടുമ്പോള്‍ വെറും 70 റണ്‍സ് മാത്രമാണ് കൊല്‍ക്കത്തയുടെ സ്‌കോര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്.

error: Content is protected !!