അന്തർദേശീയം ഇന്ത്യ കായികം ദുബായ് ഷാർജ

ഐപിഎല്ലിന് വേദിയാകുന്ന ഷാർജ സ്റ്റേഡിയം സന്ദർശിച്ച് ഗാംഗുലി

ഐപിഎൽ പോരാട്ടത്തിനു വേദിയാകുന്ന ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി സന്ദർശിച്ചു.

ഐപിഎല്ലിന് ഒരുങ്ങുന്നതിന്റെ ഭാഗമായി റോയൽ സ്യൂട്ട്, കമന്ററി ബോക്സ്, വിഐപി ബോക്സുകൾ തുടങ്ങിയവ ഉൾപ്പെടെ മോടിയാക്കിയിരുന്നു. ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ, മുൻ ചെയർമാൻ രാജീവ് ശുക്ല,സിഒഒ ഹേമങ് അമിൻ, അരുൺ ധൂമൽ, ജയേഷ് ജോർജ്, മുബാസിർ ഉസ്മാനി തുടങ്ങിയവരും ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം അധികൃതരും ഉണ്ടായിരുന്നു.

റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ ഒക്ടോബർ 12നും ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും തമ്മിൽ 23നും ഇവിടെ ഏറ്റുമുട്ടും.

error: Content is protected !!