ഇന്ത്യ ഷാർജ

ഐ.പി.എല്‍ 2020 ; ചെന്നൈ സൂപ്പര്‍ കിങ്‌സ് ബൗളിങ് നിരയെ അടിച്ചുപറത്തി സഞ്ജു സാംസണ്‍ ; ചെന്നൈയ്ക്ക് 217 റണ്‍സ് വിജയലക്ഷ്യം.

ഐ.പി.എല്‍ 13-ാം സീസണിലെ ഏറ്റവും വലിയ സ്‌കോര്‍ കണ്ടെത്തി രാജസ്ഥാന്‍ റോയല്‍സ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് എഴ് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെടുത്തു.

അര്‍ധ സെഞ്ചുറികളുമായി തിളങ്ങിയ സഞ്ജു സാംസണും ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തുമാണ് രാജസ്ഥാന്‍ ഇന്നിങ്‌സിനെ കരകയറ്റിയത്. അവസാന ഓവറുകളില്‍ കത്തിക്കയറിയ ജോഫ്ര ആര്‍ച്ചറുടെ പ്രകടനവും രാജസ്ഥാന്‍ സ്‌കോറിന് കുതിപ്പേകി.രാജസ്ഥാന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഓപ്പണറായി അരങ്ങേറ്റം കുറിച്ച യശസ്വി ജയ്‌സ്വാള്‍ ആറുറണ്‍സെടുത്ത് മടങ്ങിയതോടെ രാജസ്ഥാന്‍ പ്രതിസന്ധിയിലായി. പിന്നീട് ക്രീസിലെത്തിയ മലയാളിതാരം സഞ്ജു സാംസണ്‍ അനായാസേന പന്തുകള്‍ ബൗണ്ടറിയിലേക്ക് പായിക്കാന്‍ തുടങ്ങിയതോടെ രാജസ്ഥാന്‍ സ്‌കോര്‍ബോര്‍ഡ് കുതിക്കാന്‍ തുടങ്ങി.ചെന്നൈ സൂപ്പര്‍ കിങ്‌സ് ബൗളര്‍മാരെ നിര്‍ദാക്ഷിണ്യം പ്രഹരിച്ച സഞ്ജു 19 ബോളുകളില്‍ നിന്നും അര്‍ധസെഞ്ചുറി കണ്ടെത്തി.

പീയുഷ് ചൗളയുടെ ആദ്യ ഓവറില്‍ 3 സിക്‌സറുകളടക്കം ആകെ 9 സിക്‌സറുകളാണ് സഞ്ജു കളിയില്‍ നിന്നും കണ്ടെത്തിയത്.47 പന്തില്‍ നിന്നും 69 റണ്‍സെടുത്ത് 19-ാം ഓവറിലാണ് സ്മിത്ത് പുറത്തായത്.  അവസാന ഓവറില്‍ ജോഫ്ര ആര്‍ച്ചര്‍ നടത്തിയ വെടിക്കെട്ട് പ്രകടനമാണ് രാജസ്ഥാന്‍ റോയല്‍സിനെ 200 കടത്തിയത്.

error: Content is protected !!