കേരളം ദുബായ് ദേശീയം

സ്വർണ്ണക്കടത്തുകേസിൽ ശിവശങ്കരനെ സ്വപ്‌നയ്‌ക്കൊപ്പം എൻഐഎ ചോദ്യം ചെയ്യുന്നു

സ്വർണ്ണക്കടത്തുകേസിൽ ശിവശങ്കരനെ സ്വപ്‌നയ്‌ക്കൊപ്പം എൻഐഎ ചോദ്യം ചെയ്യുന്നു. എൻഐഎയുടെ കൊച്ചിയിലെ ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യുന്നത്. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ഇത് മൂന്നാം തവണയാണ് ശിവശങ്കറിനെ ഏജൻസി ചോദ്യം ചെയ്യുന്നത്. കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന്റെ ഒപ്പമിരുത്തിയും ശിവശങ്കറിനെ ചോദ്യം ചെയ്യുമെന്നാണ് വിവരം. എൻഐഎയുടെ കസ്റ്റഡിയിലാണ് സ്വപ്‌ന ഇപ്പോൾ.

ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യണമെന്ന എൻഐഎയുടെ ആവശ്യ പ്രകാരം ചോദ്യം ചെയ്യാൻ വേണ്ടി കോടതി സ്വപ്ന സുരേഷിനെ വെള്ളിയാഴ്ച വരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു.

error: Content is protected !!