ഇന്ത്യ ദുബായ്

കളഞ്ഞുകിട്ടിയ സ്വര്‍ണവും പണവുമടങ്ങിയ ബാഗ് പൊലീസിലേ‍ൽപിച്ച ഇന്ത്യക്കാരന് ദുബായ് പൊലീസിന്റെ ആദരം.

കളഞ്ഞുകിട്ടിയ സ്വര്‍ണവും പണവുമടങ്ങിയ ബാഗ് പൊലീസിലേ‍ൽപിച്ച ഇന്ത്യക്കാരന് ദുബായ് പൊലീസിന്റെ ആദരം. റീതേഷ് ജെയിംസ് ഗുപ്‌ത എന്ന ഇന്ത്യൻ വംശജനാണ് വിലയേറിയ ബാഗ് പൊലീസിലേൽപ്പിച്ച്‌ സത്യസന്ധത കാണിച്ചത്. 14,000 യുഎസ് ഡോളർ, രണ്ടു ലക്ഷം ദിർഹം വിലമതിക്കുന്ന സ്വർണാഭരണങ്ങൾ എന്നിവ അടങ്ങിയ ബാഗാണ് ഇദ്ദേഹത്തിന് കളഞ്ഞുകിട്ടിയത്.

‌വിവരം ഉടൻ തന്നെ പൊലീസിൽ‌ അറിയിക്കുകയും ബാഗ് പൊലീസിന് കൈമാറുകയും ചെയ്തു. മാതൃകാപരമായ പ്രവ‍ൃത്തിയാണ് ഇദ്ദേഹത്തിന്റേതെന്ന് ഖിസൈസ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി.യൂസഫ് അബ്ദുല്ല സാലിം അൽ അദിദി പറഞ്ഞു.

NAT Retesh James Gupta2-1600176204165

error: Content is protected !!