കേരളം

രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചേരും

രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചേരും. സെക്രട്ടേറിയറ്റില്‍ തീപിടിത്തം ഉണ്ടായ സംഭവത്തില്‍ ദുരന്തനിവാരണ കമ്മീഷണര്‍ എ.കൗശിക് സര്‍ക്കാരിന് കൈമാറിയ റിപ്പോര്‍ട്ട് മന്ത്രിസഭായോഗം പരിഗണിക്കും. ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല സ്ഥാപിക്കാനുള്ള ഓര്‍ഡിനന്‍സും ഇന്നത്തെ മന്ത്രിസഭായോഗത്തിന്റെ പരിഗണനയില്‍ ഉണ്ടാകും.

വിഡിയോ കോണ്‍ഫറന്‍സിംഗ് വഴിയായിരിക്കും യോഗം. രണ്ട് പ്രധാനപ്പെട്ട വിഷയങ്ങളാണ് യോഗത്തിന്റെ പരിഗണനയിൽ വരുന്നത്. സെക്രട്ടറിയേറ്റില്‍ തീപിടിത്തം ഉണ്ടായ സംഭവത്തില്‍ ദുരന്തനിവാരണ കമ്മീഷണര്‍ എ. കൗശിക് സര്‍ക്കാരിന് കൈമാറിയ റിപ്പോര്‍ട്ട് യോഗം പരിഗണിക്കും. പൊലീസ്, ഫോറന്‍സിക്, പൊതുമരാമത്ത് വകുപ്പുകളുടെ അന്വേഷണ റിപ്പോര്‍ട്ടുകളെ ശരിവയ്ക്കുന്ന വിധത്തിലാണ് ഉന്നതതല സമിതിയുടേയും റിപ്പോര്‍ട്ട്. തീപിടിത്തം ഉണ്ടായത് വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടു മൂലമാണെന്ന് ഉന്നതതല സമിതി സ്ഥിരീകരിച്ചിരുന്നു. അട്ടിമറി സാദ്ധ്യതകള്‍ ഒന്നുമില്ലെന്ന സമിതിയുടെ റിപ്പോര്‍ട്ടാണ് യോഗം പരിഗണിക്കുന്നത്.

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല സ്ഥാപിക്കാനുള്ള ഓര്‍ഡിനന്‍സാണ് രണ്ടാമത്തെ വിഷയം. ഓര്‍ഡിനന്‍സ് മന്ത്രിസഭായോഗം അംഗികരിച്ച്‌ ഗവര്‍ണര്‍ക്ക് കൈമാറും. ഒക്ടോബര്‍ രണ്ടിനാണ് ശ്രീനാരായണ സര്‍വകലാശാല പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുന്നത്.

error: Content is protected !!