അബൂദാബി ആരോഗ്യം ഇന്ത്യ ഷാർജ റാസൽഖൈമ

യുഎഇയിലെ ഹെൽത്ത് കെയറുകളുമായി സഹകരിച്ച് കൂടുതൽ വിമാനക്കമ്പനികൾ യാത്രക്കാർക്കായി ചിലവ് കുറഞ്ഞ കോവിഡ് പരിശോധനക്കായി സൗകര്യമൊരുക്കുന്നു

യുഎഇയിലെ ഹെൽത്ത് കെയറുകളുമായി സഹകരിച്ച് കൂടുതൽ വിമാനക്കമ്പനികൾ യാത്രക്കാർക്കായി ചിലവ് കുറഞ്ഞ കോവിഡ് പരിശോധനക്കായി സൗകര്യമൊരുക്കുന്നു

ആസ്റ്റർ ഡിഎം ഹെൽത്ത് കെയറുമായി സഹകരിച്ച് യാത്രക്കാർക്ക് കോവിഡ് -19 പിസിആർ പരിശോധന ഒരു ടെസ്റ്റിന് 180 ദിർഹം എന്ന നിരക്കിൽ പ്രത്യേക നിരക്കിൽ നൽകുമെന്ന് ദുബായ് ആസ്ഥാനമായുള്ള ഫ്ലൈദുബായ് അറിയിച്ചിട്ടുണ്ട്. ദുബായിലും നോർത്തേൺ എമിറേറ്റ്‌സിലുടനീളമുള്ള 28 ആസ്റ്റർ ഹോസ്പിറ്റലുകളിലും ക്ലിനിക്കുകളിലും ഈ ടെസ്റ്റിംഗ് സേവനങ്ങൾ ലഭിക്കും.

യു‌എഇയുടെ കാരിയർ ആയ എയർ അറേബ്യയും ഇന്ത്യയുടെ എയർ ഇന്ത്യയും അതിന്റെ അനുബന്ധ കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസും – എൻ‌എം‌സി ഹെൽത്ത് കെയറുമായി സഹകരിച്ച് പി‌സി‌ആർ ടെസ്റ്റുകൾ 150 ദിർഹത്തിന് എൻ‌എം‌സി ആശുപത്രികളിലും മെഡിക്കൽ സെന്ററുകളിലുമായി സൗകര്യമൊരുക്കിയിട്ടുണ്ട്.

പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻ, ഇന്ത്യയുടെ ഇൻഡിഗോ എന്നീ രണ്ട് എയർലൈനുകളും തങ്ങളുടെ യാത്രക്കാർക്ക് ഈ ഒരേ പാക്കേജ് തന്നെ വാഗ്ദാനം ചെയ്യുന്നതിനായി എൻ‌എം‌സി ഗ്രൂപ്പുമായി പങ്കാളികളായിട്ടുണ്ടെന്ന് അറിയിച്ചിട്ടുണ്ട്

എല്ലാ എമിറേറ്റുകളിലുമുള്ള എൻ‌എം‌സി ഹെൽത്ത് കെയർ പ്രത്യേക ഓഫർ ആയി 190 ദിർഹത്തിന് ഹോം ടെസ്റ്റിംഗും വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇത്തരത്തിലുള്ള ചിലവ് കുറഞ്ഞ പരിശോധന ഓഫർ ലഭിക്കുന്നതിന് യാത്രക്കാർ അവരുടെ എമിറേറ്റ്സ് ഐഡി അല്ലെങ്കിൽ പാസ്‌പോർട്ട് കോപ്പികൾക്കൊപ്പം ഫ്ലൈദുബായ് ബുക്കിംഗ് ടിക്കറ്റും സമർപ്പിക്കേണ്ടതുണ്ടെന്ന് ഫ്ലൈദുബായ് അറിയിച്ചിട്ടുണ്ട് . 48 മണിക്കൂറിനു ശേഷമാണ് പരിശോധനാ റിപ്പോർട്ടുകൾ ലഭിക്കുക

എന്നിരുന്നാലും, 24 മണിക്കൂറിനുള്ളിൽ പരിശോധനാ ഫലങ്ങൾ ആവശ്യമുള്ള യാത്രക്കാർക്ക് ദുബായിലെ ഏതെങ്കിലും ആസ്റ്റർ ഹോസ്പിറ്റൽ ബ്രാഞ്ച്, ബർ ദുബായ് ആസ്റ്റർ ക്ലിനിക് ബ്രാഞ്ച് അല്ലെങ്കിൽ അജ്മാൻ, റാസ് അൽ ഖൈമ അല്ലെങ്കിൽ ഷാർജയിലെ ഏതെങ്കിലും ആസ്റ്റർ ക്ലിനിക് ബ്രാഞ്ച് സന്ദർശിക്കാമെന്നും
ഫ്ലൈദുബായ് എയർലൈൻ അറിയിച്ചു.

അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിനും ടെസ്റ്റിനെക്കുറിച്ച് കൂടുതലറിയുന്നതിനും യാത്രക്കാർക്ക് 04 440 0500 എന്ന നമ്പറിൽ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ കോൾ സെന്റർ നമ്പറിൽ വിളിക്കാം.

error: Content is protected !!