കേരളം

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് രണ്ട് ഭീകരവാദികളെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് രണ്ട് ഭീകരവാദികളെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. റിയാദില്‍നിന്ന് ലുക്ക് ഔട്ട് നോട്ടീസ് നല്‍കി എത്തിച്ച രണ്ടുപേരാണ് അറസ്റ്റിലായത്. ഒരാള്‍ മലയാളിയാണ്. ബെംഗളുരു സ്‌ഫോടനക്കേസില്‍ ഉള്‍പ്പെട്ട കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശി ഷുഹൈബാണ് പിടിയിലായിരിക്കുന്നത്. അറസ്റ്റിലായ രണ്ടാമത്തെയാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ മുഹമ്മദ് ഗുല്‍നവാസ് ആണ്. ഡല്‍ഹി ഹവാലക്കേസിലെ പ്രതിയാണ് ഗുല്‍നവാസ്.

വൈകീട്ട് ആറരയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ റിയാദ് വിമാനത്തിലാണ് ഇവരെ എത്തിച്ചത്. രണ്ടുമണിക്കൂറോളം ഇവരെ വിമാനത്താവളത്തില്‍ വെച്ച് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ റോയുടെ ഉദ്യോഗസ്ഥരും പങ്കെടുത്തതായാണ് വിവരം.

ഇവരെ കൊച്ചിയിലെത്തിച്ചതിന് ശേഷം ഒരാളെ ബെംഗളുരുവിലേക്കും ഒരാളെ ഡല്‍ഹിയിലേക്കും കൊണ്ടുപോകും. എന്‍.ഐ.എ.ദീര്‍ഘകാലമായി അന്വേഷിച്ചുകൊണ്ടിരുന്ന രണ്ട് പ്രധാനപ്പെട്ട പ്രതികളാണ്.
ഒരാള്‍ ലഷ്‌കര്‍ ഇ തൊയ്‌ബെ പ്രവര്‍ത്തകനും അടുത്തയാള്‍ ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകനുമാണ് അറസ്റ്റിലായത്.

error: Content is protected !!