അബൂദാബി

കോവിഡ് 19 ; അബുദാബിയിൽ ഇതിനകം കൊറന്റൈനിലും ഹോം ഐസൊലേഷനിലുമായി 1,50,000 പേരെ പാർപ്പിച്ചതായി ആരോഗ്യവകുപ്പ്

അബുദാബി എമിറേറ്റിൽ ഇതുവരെ കോവിഡ് നിരീക്ഷണത്തിനായി 1,50,000 പേരെ  കൊറന്റൈനിലും ഹോം ഐസൊലേഷനിലുമായി പാർപ്പിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു

ഇതിനായി 70 ലധികം ഓപ്പറേഷൻ ഐസൊലേഷൻ സെന്ററുകളുണ്ടെന്ന് ആരോഗ്യവകുപ്പ് ഒരു സോഷ്യൽ മീഡിയയിൽ പ്രസ്താവനയിൽ പറഞ്ഞു.

കോവിഡ് രോഗികൾക്കും അവരുമായി നേരിട്ട് ബന്ധപ്പെടുന്നവർക്കുമായിട്ടാണ് അബുദാബി പബ്ലിക് ഹെൽത്ത് സെന്ററും (എ.ഡി.പി.എച്ച്.സി) ബന്ധപ്പെട്ട അധികാരികളുമായും സഹകരിച്ച് ഈ സൗകര്യങ്ങൾ പ്രാവർത്തികമാക്കുന്നത്.

error: Content is protected !!