കേരളം ദുബായ് ബിസിനസ്സ്

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ റോയ് ഡാനിയേലിന്റെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വീട്ടിൽ പൊലീസ് പരിശോധന

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ റോയ് ഡാനിയേലിന്റെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വീട്ടിൽ പൊലീസ് പരിശോധന. റിമാൻഡിൽ കഴിയുന്ന പ്രതികൾക്കായി പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡി അപേക്ഷ നൽകിയിരുന്നു. അടൂർ, പന്തളം, കോന്നി എന്നീ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.

കോടതിയുടെ പ്രത്യേക അനുമതിയോടെയായിരുന്നു പരിശോധന. രാവിലെ ഏഴ് മണി മുതലാണ് പോപ്പുലർ ഫിനാൻസ് ഉടമ റോയ് ഡാനിയേലിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും വീട്ടിൽ പൊലീസ് പരിശോധന ആരംഭിച്ചത്. വരുംദിവസങ്ങളിലും ഇത് തുടരും. അന്വേഷണ ഉദ്യോഗസ്ഥനായ അടൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.

600 കോടിയുടെ തട്ടിപ്പ് ആസ്ഥാനമായ വകയാറിൽ മാത്രം നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിൽ ആർബിഐ വിലക്കുണ്ടായിട്ടും അത് മറച്ചു‌വച്ചായിരുന്നു തട്ടിപ്പ് . ഇതിനിടെ തട്ടിപ്പിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന പോപ്പുലർ ഫിനാൻസിന്റെ ഉയർന്ന ഉദ്യോഗസ്ഥരിൽ ചിലർ ബംഗളൂരുവിൽ ഉണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇവരെ കണ്ടെത്താനുള്ള നടപടി പൊലീസ് ഊർജിതമാക്കി. അതേ സമയം സ്ഥാപനത്തിനെതിരെ നിക്ഷേപകരുടെ പരാതി പ്രവാഹം തുടരുകയാണ്.

error: Content is protected !!