അന്തർദേശീയം ഇന്ത്യ കേരളം

വിദേശരാജ്യങ്ങളിൽ നിന്ന് അടിയന്തര കാര്യങ്ങൾക്ക് നാട്ടിലെത്തുന്നവർക്ക് ക്വാറന്റീൻ ഇളവ് അനുവദിച്ചേക്കും.

അടുത്ത ബന്ധുക്കളുടെ മരണം, വിവാഹം, ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങൾക്കായി എത്തി 7 ദിവസത്തിനകം മടങ്ങിപ്പോകുന്നവർക്കാണു കർശന വ്യവസ്ഥകളോടെ ഇളവ് അനുവദിക്കുക.

യാത്ര പുറപ്പെടുന്ന രാജ്യത്തും കേരളത്തിലെത്തിയ ശേഷവും തിരികെ പോകുന്നതിനു മുൻപും കോവിഡ് പരിശോധന നിർബന്ധമാക്കും. ഓൺലൈൻ വഴിയുള്ള അപേക്ഷയിൽ രേഖപ്പെടുത്തിയ ചടങ്ങുകളിലൊഴികെ മറ്റൊന്നിലും പങ്കെടുക്കാൻ പാടില്ല.

error: Content is protected !!