ദുബായ്

ദുബായ് അൽ ഷിണ്ടഗ ടണൽ നാളെ ഭാഗികമായി അടയ്ക്കും

ദുബായിലെ അൽ ഷിണ്ടഗ ടണൽ നാളെ ശനിയാഴ്ച (സെപ്റ്റംബർ 26) പുലർച്ചെ 12.30 മുതൽ രാവിലെ 8 വരെ അടച്ചിടുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. വരെയുള്ള ടണൽ പാത ഇന്ന് വെള്ളിയാഴ്ച പുലർച്ചെ 12.30 മുതൽ 10.30 വരെ താൽക്കാലികമായി അടച്ചിരുന്നു.

വാഹനമോടിക്കുന്നവരോട് അൽ മക്തൂം, അൽ ഗർഹൂദ് ബ്രിഡ്ജുകൾ ഉപയോഗിക്കാൻ ആർടിഎ നിർദ്ദേശിച്ചു.
X13, X02, 8, 95, C01, C03, C07, C09, C18, E306, X23 എന്നീ ബസ് റൂട്ടുകളിൽ കാലതാമസമുണ്ടാകാൻ സാധ്യതയുണ്ടെന്നും ആർ‌ടി‌എ അറിയിച്ചു.

error: Content is protected !!