യാത്ര ഷാർജ

സെപ്റ്റംബർ 15 മുതൽ 50% കപ്പാസിറ്റിയോടെ ഷാർജ ഇന്റർസിറ്റി ബസ് സർവീസുകൾ പുനരാരംഭിക്കും

സെപ്റ്റംബർ 15 മുതൽ 50% മാത്രം കപ്പാസിറ്റിയിൽ ഷാർജ ഇന്റർസിറ്റി ബസ് സർവീസ് പുനരാരംഭിക്കുമെന്ന് അതോറിറ്റി അറിയിച്ചു. ജുബൈൽ ബസ് സ്റ്റേഷനും ഇതേ ദിവസം തുറക്കും

കോവിഡ് -19 വ്യാപിക്കുന്നതിനെതിരായ മുൻകരുതൽ നടപടിയായി സ്റ്റേഷൻ അടച്ചുപൂട്ടുകയും ഇന്റർസിറ്റി ബസ് സർവീസുകൾ ഏപ്രിലിൽ നിർത്തിവക്കുകയും ചെയ്തിരുന്നു.

ബസിൽ കയറാൻ അനുവദിക്കുന്നതിന് മുമ്പ് യാത്രക്കാരെ തെർമൽ ബോഡി സ്കാൻ ചെയ്യുമെന്ന് ഷാർജ പോലീസ് സെൻട്രൽ ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ഡോ. അഹമ്മദ് സയീദ് അൽ നൗ ർ പറഞ്ഞു. ഓരോ യാത്രയ്ക്കും ശേഷം വാഹനങ്ങൾ അണുവിമുക്തമാക്കുകയും സാമൂഹിക അകലം ഉറപ്പാക്കുന്നതിന് സ്റ്റിക്കറുകൾ സ്ഥാപിക്കുകയും ചെയ്യും. യാത്രയ്ക്കിടെ എല്ലാ യാത്രക്കാർക്കും മാസ്ക് ധരിക്കേണ്ടിവരും, കൂടാതെ പ്രവേശിക്കുമ്പോൾ ഹാൻഡ് സാനിറ്റൈസറുകളും ഉപയോഗിക്കേണ്ടി വരും.

യാത്രക്കാരെ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് കർശനമായ ആരോഗ്യ-സുരക്ഷാ നടപടികളാണ് നടപ്പിലാക്കുന്നതെന്ന് ഷാർജ അടിയന്തരാവസ്ഥ, പ്രതിസന്ധി, ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

error: Content is protected !!