ഇന്ത്യ റാസൽഖൈമ

യുഎഇയിൽ നിന്ന് ഈ വർഷം ജൂൺ മുതൽ റാസൽഖൈമ വിമാനത്താവളം വഴി ഇന്ത്യയിലേക്ക് മടങ്ങിയത് 53,000 ഇന്ത്യക്കാർ

റാസൽഖൈമ രാജ്യാന്തര വിമാനത്താവളം വഴി യുഎഇയിൽ നിന്ന് ഇൗ വർഷം ജൂൺ മുതൽ 53,000 ഇന്ത്യക്കാർ മടങ്ങിയതായി അധികൃതർ അറിയിച്ചു. യുഎഇ സുപ്രീം കൗൺസിൽ അംഗവും റാക് ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമിയുടെ നിർദേശപ്രകാരമാണ് യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കോവിഡ് 19 ലോക്ഡൗണിനെ തുടർന്ന് ദുരിതത്തിലായ ഇന്ത്യക്കാരെ സ്വന്തം രാജ്യത്തേയ്ക്ക് അയച്ചതെന്നും അതിന് അദ്ദേഹത്തിന് നന്ദി അറിയിക്കുന്നതായും വ്യക്തമാക്കി.

യുഎഇയിലെ ജനങ്ങളുടെ ക്ഷേമവും സുരക്ഷയും റാസൽഖൈമയുടെ കൂടി കർത്തവ്യാമാണെന്ന് കരുതുന്നതായും മഹാമാരിക്കാലത്ത് ദുരിതത്തിലായവരെ സഹായിക്കാൻ എമിറേറ്റ് എന്നും പ്രതിജ്ഞാബദ്ധരാണ്.റാക് എയർപോർട്ടിലെ ജീവനക്കാർ സ്തുത്യർഹമായ സേവനമാണ് കാഴ്ചവച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

error: Content is protected !!