കേരളം ദുബായ് ദേശീയം

പാലാരിവട്ടം പാലം പൊളിച്ചുപണിയുന്നതിന് സര്‍ക്കാറിന് സുപ്രിം കോടതി അനുമതി.

പാലാരിവട്ടം പാലം പൊളിച്ചുപണിയുന്നതിന് സര്‍ക്കാറിന് സുപ്രിം കോടതി അനുമതി. ജസ്റ്റിസ് ആര്‍.എസ് നരിമാന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹൈക്കോടതി വിധി റദ്ദാക്കി അനുമതി നൽകിയത്. പാലാരിവട്ടം പാലം പുതുക്കിപ്പണിയണമെന്ന സര്‍ക്കാരിന്‍റെ ഹരജിയിലാണ് നടപടി. ഭാരപരിശോധന നടത്തണമെന്ന ആവശ്യമായിരുന്നു കരാറുകാര്‍ ഉന്നയിക്കുന്നത്. അതിന് അനുകൂലമായ വിധി കരാറുകാര്‍ക്ക് ഹൈക്കോടതിയില്‍ നിന്നും ലഭിക്കുകയും ചെയ്തിരുന്നു. ആ വിധിയെ ചോദ്യം ചെയ്താണ് സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ആര്‍.എസ് നരിമാന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹൈക്കോടതി വിധി റദ്ദാക്കിയത്.

error: Content is protected !!