അബൂദാബി ഷാർജ

യു എ ഇയിൽ കോവിഡ് മുക്തരായി വരുന്ന കുട്ടികളെ കളിയാക്കുന്നത് ശ്രദ്ധയിൽപെട്ടാൽ കടുത്ത ശിക്ഷ

കോവിഡ് മുക്തരായി വരുന്ന വിദ്യാർഥികളെ കളിയാക്കുകയോ മാനസികമായി ബുദ്ധിമുട്ടിക്കുന്ന രീതിയിൽ പെരുമാറുകയോ ചെയ്യുന്നവരെ സ്കൂളിൽ നിന്നു പുറത്താക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതരും പൊലീസും നിർദേശിച്ചു. ഇത്തരം സംഭവം ഉണ്ടായാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും പൊലീസ് ആവശ്യപ്പെട്ടു. ഇങ്ങനെ പരിഹസിക്കുമ്പോൾ കുട്ടികൾക്കുണ്ടാകുന്ന മാനസിക പ്രയാസം ഏറെ വലുതാണെന്ന് വിദ്യാഭ്യാസ അധികൃതർ ചൂണ്ടിക്കാട്ടി.

കോവിഡ് ബാധിതരെ കളിയാക്കുന്നത് കുട്ടികളുടെ സ്വഭാവ കൈകാര്യ നിയമത്തിൽ ഉൾപ്പെടുത്തി കുറ്റകരമാക്കി. പരിഹാസത്തിന് ഇരയാകുന്ന കുട്ടികൾ സ്വയം ഒറ്റപ്പെടാൻ ശ്രമിക്കുമെന്നും അവരുടെ വിദ്യാഭ്യാസത്തെയും സ്വഭാവത്തെയും ഇതു കാര്യമായി ബാധിക്കുമെന്നും സ്കൂൾ അധികൃതരും ചൂണ്ടിക്കാട്ടി.കുട്ടികൾ തമ്മിലുള്ള സംസാരങ്ങളും അതിനാൽ നിരീക്ഷണത്തിലാണെന്നും വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ ഓൺലൈൻ മുഖേനയോ കോവിഡ് മുക്തരെ പരിഹസിച്ചാൽ നിർദാക്ഷിണ്യം നടപടി സ്വീകരിക്കുമെന്നും സ്കൂൾ അധികൃതരും വ്യക്തമാക്കി.

error: Content is protected !!