അബൂദാബി കേരളം

കോഴിക്കോട് വിമാനത്താവളത്തിൽ വൈഡ് ബോഡി വിമാനങ്ങളുടെ സർവീസ് താത്കാലികമായി നിർത്തലാക്കിയ തീരുമാനം പിൻവലിക്കണമെന്ന ആവശ്യവുമായി യു.എ.ഇ. കെ.എം സി സി കേന്ദ്ര കമ്മിറ്റി

ദുബായ് : കഴിഞ്ഞ ആഗസ്ത് ഏഴിന് കോഴിക്കോട് വിമാനത്താവളത്തിൽ ഉണ്ടായ ദൗർഭാഗ്യകരമായ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ വൈഡ് ബോഡി വിമാനങ്ങളുടെ സർവീസ് താത്കാലികമായി നിർത്തലാക്കിയ തീരുമാനം പിൻവലിക്കണമെന്ന് യു.എ.ഇ.കെ.എം സി സി കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു.നേരത്തെ റൺവെ റീ കാർപ്പറ്റിംഗ് കാരണത്താൽ നിർത്തിവെച്ച പ്രസ്തുത സർവ്വീസുകൾ എയ്റോഡ്രോം ഓപ്പറേറ്റർ, എയർലൈൻ അധികൃതർ, ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് വിഭാഗം എന്നിവർ നടത്തിയ കോമ്പാറ്റിബിലിറ്റി സ്റ്റഡി റിപ്പോർട്ടിന്റെയും തുടർ നടപടിയായി ഡി.ജി.സി.എ നേരിട്ട് നടത്തിയ കൃത്യമായ പരിശോധനകൾക്കും ശേഷമാണ് കോഴിക്കോട് വിമാനത്താവളത്തിൽ വൈഡ് ബോഡി സർവീസുകൾക്ക് അനുയോജ്യമാണെന്ന് ഡി.ജി.സി.എ കണ്ടെത്തിയതും അനുമതി നൽകിയതും. വൈഡ് ബോഡി സർവീസുകൾ സുഗമമാക്കാൻ ഡി.ജി.സി.എ നിർദേശിച്ച ടാക്സി വേ ഫില്ലറ്റിൻറെ നവീകരണ പ്രവർത്തനങ്ങൾ ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. കൂടാതെ ലോകത്തെ പ്രമുഖ വിമാന കമ്പനികളായ സൗദിയ, എയർ ഇന്ത്യ, എമിറേറ്റ്സ്, ഖത്തർ എയർവേയ്‌സ് എന്നിവർ പ്രത്യേകം പ്രത്യേകമായി സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കുകയും സർവീസ് നടത്തുന്നതിനായി ഡി.ജി.സി.എയിൽ നിന്ന് അനുമതി പത്രം നേടുകയും ചെയ്തതാണ്. ജന പ്രതിനിധി ക ളു ടെ യും വിവിധ സംഘടനകളുടെയും നിവേദനങ്ങളുടെയും സമരങ്ങളുടെയും ശേഷമാണ് വലിയ വിമാനങ്ങൾക്ക് ഇറങ്ങാനുള്ള അനുമതി ലഭിച്ചത്.

അപകടത്തെ തുടർന്ന് ഉടനടി വൈഡ് ബോഡി സർവീസ് താത്കാലികമായി നിർത്തലാക്കിയ നടപടി നീതീകരിക്കാനാകാത്തതാണെന്നും കെ.എം സി സി യോഗം അഭിപ്രായപ്പെട്ടു.

വിമാനാപകടത്തിൽ മരണപ്പെട്ടവരുടെ അശ്രിതർക്കും .പരിക്കേറ്റവർക്കം അർഹമായ നഷ്ട പരിഹാരങ്ങൾ കാലതാമസമില്ലാതെ ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു .ഇക്കാര്യത്തിൽ സ്ഥലം എം പി യും എയർപോർട്ട് അഡ്വൈസറി ബോർഡു ചെയർമാനുമായ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ കെ.എം.സി.സി സംതൃപ്തി രേഖപ്പെടുത്തി
പ്രസിഡണ്ട് പുത്തൂർ റഹ്മാൻ അദ്ധ്യക്ഷം വഹിച്ചു. ട്രഷറർ അബ്ദുല്ല ഫാറൂഖി ,അഷ്റഫ് പള്ളിക്കണ്ടം , എം പി. എം റഷീദ് ,അബു ചിറക്കൽ , മുസ്തഫ മുട്ടുങ്ങൽ സംസാരിച്ചു. ജന. സെക്രട്ടറി നിസാർ തളങ്കര സ്വാഗതവും പി.കെ. കരിം നന്ദിയും പറഞ്ഞു.

error: Content is protected !!