ചുറ്റുവട്ടം

ലോകത്ത് കൊ വിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി കടന്നു. ഇതുവരെ 30,023,599 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 944,640 ആയി ഉയര്‍ന്നു. 21,776,763 പേര്‍ രോഗമുക്തി നേടി. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് സ്ഥിതി ഏറ്റവും ഗുരുതരം.

6,827,790 പേര്‍ക്കാണ് യു.എസില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. വേള്‍ഡോ മീറ്ററിന്റെ കണക്കനുസരിച്ച്‌ മരണസംഖ്യ രണ്ട് ലക്ഷം കടന്നു. 4,107,199 പേര്‍ സുഖം പ്രാപിച്ചു.

ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 91096 പുതിയ രോഗികളും 1283 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 51 ലക്ഷം പിന്നിട്ടു. മരണം 83,000ത്തോടടുക്കുകയാണ്. രാജ്യത്ത് കഴിഞ്ഞ ദിവസം 82,961 പേര്‍ രോഗമുക്തരായി.ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 39,42,360 ആയി.

error: Content is protected !!