ഇന്ത്യ

ഉയർന്ന നികുതി ; ഇന്ത്യയില്‍ ഇനി കൂടുതൽ ബിസിനസിനില്ലെന്ന് ടൊയോട്ട

ഇന്ത്യയില്‍ ഇനി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തുകയാണെന്ന് അറിയിച്ച് വാഹന നിര്‍മാതാക്കളായ ടൊയോട്ട. രാജ്യത്തെ വന്‍ നികുതി ഭാരമാണ് ഇതിന് കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. ടൊയോട്ട മോട്ടോര്‍ ഇന്ത്യന്‍ ശാഖാ വൈസ് ചെയര്‍മാന്‍ ശേഖര്‍ വിശ്വനാഥ് ആണ് ബ്ലൂംബര്‍ഗ് ന്യൂസിനോട് ഇക്കാര്യം വ്യക്തമാക്കിയത്.

നികുതി വര്‍ധനവ് മൂലം പുതിയ യൂണിറ്റുകള്‍ തുടങ്ങുന്നതില്‍ തടസ്സം നേരിടുന്നുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്. ഇന്ത്യയില്‍ നിന്നുള്ള സമീപനത്തില്‍ ഇദ്ദേഹം അനിഷ്ടവും ഇദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്.

‘ ഞങ്ങള്‍ക്ക് ഇവിടെ വന്ന് പണം നിക്ഷേപിച്ച ശേഷം ഇപ്പോള്‍ കിട്ടുന്ന സൂചനയെന്തെന്നാല്‍ നിങ്ങളെ ഞങ്ങള്‍ക്ക് വേണ്ടെന്നാണ്,’ വിശ്വനാഥന്‍ ബ്ലൂംബര്‍ഗ് ന്യൂസിനോട് പറഞ്ഞു.

അതേസമയം ഇന്ത്യയിലെ പ്രവര്‍ത്തനം കമ്പനി പൂര്‍ണമായും നിര്‍ത്തിവെക്കില്ല. പുതിയ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തുകയാണ് ചെയ്യുന്നത്.

error: Content is protected !!