അന്തർദേശീയം അബൂദാബി

ഇസ്രായേലിനേയും യു എ ഇയേയും സമാധാനത്തിന്റെ പാതയിലേക്ക് നയിച്ച ട്രംപിനെ നോബൽ പുരസ്‌കാരത്തിന് നാമനിർദേശം ചെയ്‌തു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നൊബേല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്തു. സമാധാനത്തിനായുള്ള നൊബേല്‍ സമ്മാനത്തിനായാണ് ട്രംപിനെ നാമനിര്‍ദ്ദേശം ചെയ്തത്. നോര്‍വെയിന്‍ പാര്‍ലമെന്റ് അംഗം ക്രിസ്റ്റ്യന്‍ ടൈബ്രിംഗ്-ജെജെഡെ ആണ് ട്രംപിന്റെ പേര് നിര്‍ദ്ദേശിച്ചത്.

നേരത്തെ ഇസ്രായേലും യുഎഇയും തമ്മിലുള്ള സമാധാനം പുനസ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ട്രംപ് മുന്‍കയ്യെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിനെ നൊബേല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്. സമാധാനം പുനസ്ഥാപിക്കാനുള്ള ട്രംപിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് ക്രിസ്റ്റ്യന്‍ ടൈബ്രിംഗ്-ജെജെഡെ രംഗത്ത് വന്നിരുന്നു.

error: Content is protected !!