അബൂദാബി ആരോഗ്യം

യുഎഇയിൽ ഇന്ന് 777 പേർക്ക് കൂടി കോവിഡ് / 530 പേർക്ക് രോഗമുക്തി

യുഎഇയിൽ ഇന്ന് 777  പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇന്ന് 530 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ മരണങ്ങളൊന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല.

61,000 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തിയതിലൂടെയാണ് പുതിയ പോസിറ്റീവ് കേസുകൾ കണ്ടെത്തിയത്.

ഇന്ന് 530 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 69,981 ആയി.

ഇന്നത്തെ പുതിയ 777 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 80,266 ആയി.

യുഎഇയിൽ നിലവിൽ 9,886 ആക്റ്റീവ് കോവിഡ് കേസുകൾ ആണുള്ളത്.കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 399 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

error: Content is protected !!