അബൂദാബി ആരോഗ്യം

യുഎഇയിൽ ഇന്ന് 674 പേർക്ക് കൂടി കോവിഡ് / 654 പേർക്ക് രോഗമുക്തി / 2 മരണങ്ങൾ

യുഎഇയിൽ ഇന്ന് 674 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 654 പേർക്ക് രോഗമുക്തിയും 2 മരണങ്ങളും രേഖപ്പെടുത്തി.

87,000 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തിയതിലൂടെയാണ് പുതിയ പോസിറ്റീവ് കേസുകൾ കണ്ടെത്തിയത്.

ഇന്ന് 654 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 70,635 ആയി.

ഇന്നത്തെ പുതിയ 674 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 80,940 ആയി.

യുഎഇയിൽ നിലവിൽ 9,904 ആക്റ്റീവ് കോവിഡ് കേസുകൾ ആണുള്ളത്.കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 401  മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

error: Content is protected !!