അബൂദാബി ആരോഗ്യം

യുഎഇയിൽ ഇന്ന് 842 പേർക്ക് കൂടി കോവിഡ് / 821 പേർക്ക് രോഗമുക്തി / ഒരു മരണം

യുഎഇയിൽ ഇന്ന് 842 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 821 പേർക്ക് രോഗമുക്തിയും ഒരു മരണവും രേഖപ്പെടുത്തിയിട്ടുണ്ട് .

94,000 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തിയതിലൂടെയാണ് പുതിയ പോസിറ്റീവ് കേസുകൾ കണ്ടെത്തിയത്.

ഇന്ന് 821 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 71,456 ആയി.

ഇന്നത്തെ പുതിയ 842 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 81,782 ആയി.യുഎഇയിൽ നിലവിൽ 9,924 ആക്റ്റീവ് കോവിഡ് കേസുകൾ ആണുള്ളത്.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 402 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

error: Content is protected !!