അബൂദാബി ആരോഗ്യം

ആയിരത്തിൽ കുറയാതെ യുഎഇയിലെ പ്രതിദിന കോവിഡ് കേസുകൾ ; ഇന്ന് 1,008 പുതിയ കേസുകൾ

യുഎഇയിൽ ഇന്ന് 1,008 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 882 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി. ഇന്ന് രണ്ട് മരണവും രേഖപ്പെടുത്തിയിട്ടുണ്ട്.

92,058 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തിയതിലൂടെയാണ് പുതിയ പോസിറ്റീവ് കേസുകൾ കണ്ടെത്തിയത്.

ഇന്ന് 882 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 78,819 ആയി.

ഇന്നത്തെ പുതിയ 1,008 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 89,540 ആയി.

യുഎഇയിൽ നിലവിൽ 10,312 ആക്റ്റീവ് കോവിഡ് കേസുകൾ ആണുള്ളത്. കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 409 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

error: Content is protected !!