അന്തർദേശീയം അബൂദാബി ദുബായ്

സമാധാന ഉടമ്പടി ഒപ്പുവെക്കാൻ യുഎഇ- ഇസ്രായേൽ സംഘം അമേരിക്കയിൽ.

സമാധാന ഉടമ്പടി ഒപ്പുവെക്കാൻ യുഎഇ- ഇസ്രായേൽ സംഘം അമേരിക്കയിൽ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ക്ഷണം സ്വീകരിച്ചാണ് യുഎഇ സംഘം കരാറിൽ ഒപ്പുവയ്ക്കാൻ വാഷിങ്ടൺ ഡിസിയിലെത്തിയത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫാ ബിൻ സായ്ദ് അൽ നഹ്യാനെ പ്രതിനിധീകരിച്ച് യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ വകുപ്പു മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായ്ദ് അൽ നഹ്യാനാണ് കരാറിൽ ഒപ്പുവയ്ക്കുക. ഇസ്രായേലിനെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കരാറിൽ ഒപ്പുവയ്ക്കും. ചരിത്രപരമായ കരാറിൽ നാളെയാണ് ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കുക.

error: Content is protected !!