കാലാവസ്ഥ ഷാർജ

ഖോർഫക്കാനിൽ കനത്ത മഴയെതുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കാറുകൾ ഒലിച്ചു പോയി

ഖോർഫക്കാനിൽ കനത്ത മഴയെതുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കാറുകൾ ഒലിച്ചു പോയി.

യുഎഇയുടെ ചില പ്രദേശങ്ങളിൽ തിങ്കളാഴ്ച മഴ അനുഭവപ്പെട്ടിരുന്നു. ഖോർ ഫക്കാനടുത്തുള്ള വാദി ഷെയ്‌സിലാണ് കനത്ത മഴയെതുടർന്ന് വെള്ളപ്പൊക്കമുണ്ടായത്. ശക്തമായ വെള്ളപ്പൊക്കമുണ്ടായ പ്രദേശത്ത് നാല് എസ്‌യുവി കാറുകൾ ഒഴുകിപോകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ഈ വാഹനങ്ങളുടെ എമിറാത്തി സ്വദേശികളായ ഡ്രൈവർമാർ വാഹനത്തിന്റെ ജനലിലൂടെ രക്ഷപ്പെട്ടുവെന്നും പരിക്കുകളൊന്നും രക്ഷപെട്ടുവെന്നാണ് റിപ്പോർട്ടുകൾ.

error: Content is protected !!