അന്തർദേശീയം റാസൽഖൈമ

യുനെസ്കോ ലോക പൈതൃക പട്ടികയിലേക്ക് റിവ്യൂ ചെയ്യുന്നതിനായി യുഎഇയുടെ നാല് സ്ഥലങ്ങൾ കൂടി

യുനെസ്കോ ആഗോള പൈതൃക സൈറ്റുകളുടെ താൽ‌ക്കാലിക പട്ടികയിൽ‌ നാല് പുതിയ സൈറ്റുകൾ‌ കൂടി ഉൾപ്പെടുത്തി, ഇതോടെ റിവ്യൂ ചെയ്യുന്നതിനായി ലോക പൈതൃക പട്ടികയിലേക്ക് യുഎഇയിൽ നിന്നും തിരഞ്ഞടുക്കപ്പെട്ട സ്ഥലങ്ങളുടെ എണ്ണം 12 ആയി.

തിരഞ്ഞെടുക്കപ്പെട്ട പൈതൃക സ്ഥലങ്ങളെല്ലാം റാസ് അൽ ഖൈമയിൽ ആണുള്ളത് , അതിൽ ജൽഫർ സിറ്റി, റെഡ് ഐലൻഡിലെ പേൾ ട്രേഡ് സിറ്റി, അൽ ഷമാൽ, അൽ ധയ എന്നിവ ഉൾപ്പെടുന്നു.

നൂറ്റാണ്ടുകളായുള്ള അന്താരാഷ്ട്ര വ്യാപാരത്തിന്റെ പ്രധാന തുറമുഖ നഗരമായിരുന്നു ജൾഫർ. ഗൾഫിലെ ഏറ്റവും മികച്ച സംരക്ഷിത മുത്ത് പട്ടണമാണ് ജസീറത്ത് അൽ ഹംറ.

error: Content is protected !!