Info

അൺലോക്ക് 4 : 21 മുതൽ സ്‌കൂളുകൾ തുറക്കാൻ ഉപാധികളോടെ അനുമതി നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം

അണ്‍ലോക്ക്‌ 4ന്റെ ഭാഗമായി കണ്ടെയ്‌മെന്റ്‌ സോണുകള്‍ക്കു പുറത്തുള്ള സ്‌കൂളുകള്‍ ഈ മാസം 21 നു തുറക്കാന്‍ കേന്ദ്ര ആരോഗ്യമ്രന്താലയം ഉപാധികളോടെ അനുമതി നല്‍കി. ഒന്‍പത്‌ മുതല്‍ 12 വരെ ക്ലാസുകളിലെ പഠനം സ്‌കൂളിലാക്കാനാണ്‌ അനുമതി. കേന്ദ്ര ആഭ്യന്തര- ആരോഗ്യ മന്ത്രാലയങ്ങളുടെ നിര്‍ദേശങ്ങള്‍ പാലിച്ചാകണം ക്ലാസ്‌.

ഓണ്‍ലൈന്‍, ഡിസ്‌റ്റന്‍സ്‌ ലേണിങ്‌ തുടരും.കണ്ടെയ്‌മെന്റ്‌ സോണുകളിലുള്ള വിദ്യാര്‍ഥികള്‍/അധ്യാപകര്‍/അനധ്യാപകര്‍ എന്നിവര്‍ സ്‌കൂളിലെത്താന്‍ പാടില്ല. രക്ഷകര്‍ത്താക്കളുടെ അനുമതിപത്രമുള്ള വിദ്യാര്‍ഥികളെ മാത്രമേ ക്ലാസില്‍ അനുവദിക്കൂ. അസൗകര്യമുള്ള വിദ്യാര്‍ഥികള്‍ക്ക്‌ അധ്യാപകരുടെ അനുമതിയോടെ സ്‌കൂളിലെത്തുന്നത്‌ ഒഴിവാക്കാം. വിദ്യാര്‍ഥികള്‍ക്കു മാസ്‌ക്‌ നിര്‍ബന്ധമാക്കണം, ക്ലാസില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ കുറഞ്ഞത്‌ ആറ്‌ അടി അകലമുണ്ടായിരിക്കണം, സാനിറ്റെസര്‍ ലഭ്യമാക്കണം, പറ്റുന്നത്ര വിദ്യാര്‍ഥികള്‍‌ ആരോഗ്യ സേതു ആപ്‌ ഉപയോഗിക്കണം തുടങ്ങിയവയാണു പ്രധാന നിബന്ധനകള്‍.

error: Content is protected !!