ഇന്ത്യയിൽ ഫെബ്രുവരിയോടെ പകുതിയോളം ജനങ്ങള്‍ക്കും കോവിഡ് ബാധിക്കുമെന്ന് കോവിഡ് സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതി വിലയിരുത്തൽ. സർക്കാരിന്റെ കോവിഡ് നിർദ്ദേശങ്ങൾ പാലിക്കാതെ മാസ്ക് ധരിക്കല്‍, സാമൂഹിക അകലം അടക്കമുള്ള നിർദേശങ്ങള്‍ അവഗണിച്ചാല്‍ രോഗബാധിതർ ഇതിലും അധികമാകും. അവധിക്കാലവും ദുർഗ പൂജ, ദീപാവലി തുടങ്ങിയ ഉത്സവങ്ങളും എത്തുന്നതിനാല്‍ വലിയ രോഗവ്യാപനം പ്രതീക്ഷിക്കുന്നതായി സമിതി.
ഇന്ത്യയിൽ ഇതുവരെ കോവിഡ് ബാധിതർ 76 ലക്ഷവും മരണം 1.15 ലക്ഷവും കടന്നു. ചികിത്സയിൽ ഉള്ളവർ 7.72ലക്ഷമായി കുറഞ്ഞ. രോഗമുക്തി നിരക്ക് 88.26 %ലേക്ക് ഉയർന്നിട്ടുണ്ട്. 5984 പുതിയ കേസുകളും 125 മരണവുമാണ് മഹാരാഷ്ട്രയില്‍ പുതുതായി റിപ്പോർട്ട് ചെയ്തത്. കർണാടകയില്‍ 5018ഉം തമിഴ്നാട്ടില്‍ 3536 ഉം ആന്ധ്രാപ്രദേശില്‍ 2918ഉം ഡല്‍ഹിയില്‍ 2154 ഉം പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. അതിനിടെ ഉത്സവ സീസണ് പരിഗണിച്ച് ഇന്ന് മുതല്‍ രാജ്യത്ത് 392 സ്പെഷ്യല്‍ ട്രെയിനുകള്‍ കൂടി സർവീസ് നടത്തും. നവംബർ 30 വരെയാണ് ഈ ട്രെയിനുകള്‍ സർവീസ് നടത്തുക.