ആരോഗ്യം ദുബായ് ബിസിനസ്സ്

കോവിഡ് നിയമ ലംഘനം : ദുബായിൽ 13 ബിസിനസ് സ്ഥാപനങ്ങൾക്ക് കൂടി പിഴ.

ദൈനംദിന സുരക്ഷാ പരിശോധനയുടെ ഭാഗമായി കോവിഡ് -19 മുൻകരുതൽ നടപടികൾ ലംഘിച്ചതിന് 13 ബിസിനസ് സ്ഥാപനങ്ങൾക്ക്  കൂടി ദുബായ് ഇക്കണോമി അധികൃതർ പിഴ ചുമത്തി.

ഒരു ബിസിനസ്സോ സ്ഥാപനമോ അടച്ചുപൂട്ടൽ നേരിട്ടിട്ടില്ലെങ്കിലും, ഒരു ഷോപ്പിന് മുന്നറിയിപ്പ് നൽകുകയും 713 ബിസിനസ് സ്ഥാപനങ്ങൾ വൈറസ് വ്യാപനം പരിമിതപ്പെടുത്തുന്നതിന് സർക്കാർ പുറപ്പെടുവിച്ച സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കുകയും ചെയ്തിട്ടുണ്ട്.
നിയമലംഘകർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു.

ഏതെങ്കിലും ലംഘനം ശ്രദ്ധയിൽപെട്ടാൽ ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ 600545555 എന്ന നമ്പറിൽ വിളിച്ചോ അല്ലെങ്കിൽ Consumerrights.ae  വെബ്സൈറ്റ് സന്ദർശിച്ചോ റിപ്പോർട്ട് ചെയ്യാനും ദുബായ് എക്കണോമി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

error: Content is protected !!