ഷാർജ

ഷാർജയിൽ അമിതവേഗത്തിൽ വന്ന വാഹനത്തിന്റെ ടയർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു

ഷാർജയിൽ അമിതവേഗത്തിൽ വന്ന വാഹനത്തിന്റെ ടയർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു, ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തു.

മഹാഫെസ്-നസ്വാ-ഷാർജ റോഡിലാണ് ഇന്ന് തിങ്കളാഴ്ച വാഹനാപകടം ഉണ്ടായത്.പ്രാഥമിക പരിശോധനയിൽ അമിത വേഗതയാണ് വാഹനത്തിന്റെ ടയറുകളിലൊന്ന് പൊട്ടിത്തെറിക്കാൻ കാരണമായതെന്ന് പോലീസ് പറഞ്ഞു.മരിച്ച രണ്ട് പേരും സ്വദേശികളാണ്. പരിക്കേറ്റ മൂന്നാമൻ ആശുപത്രിയിൽ ചികിത്സയിലാണ്

റോഡിലെ വേഗത പരിധി പാലിക്കണമെന്നും റോഡിൽ ഇറക്കുന്നതിന് മുമ്പ് വാഹനത്തിന്റെ ടയറുകളുടെയും മെക്കാനിക്കൽ ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും പോലീസ് എല്ലാ വാഹന ഡ്രൈവർമാരോടും അഭ്യർത്ഥിച്ചു.

error: Content is protected !!