Search
Close this search box.

10, 20, 30… ഷാർജ മുവൈല ലുലുവില്‍ ക്ലിയറൻസ് സെയിൽസ് ആരംഭിച്ചു : അവശ്യ സാധനങ്ങളെല്ലാം അമ്പരന്നുപോകുന്ന വിലക്കുറവിൽ !

10, 20, 30... Sharjah Muwaila Lulu's Clearance Sale Begins : All Essentials at Amazingly Low Prices!

ജീവിതച്ചിലവ് കുതിച്ചുയരുന്ന സാഹചര്യങ്ങളിൽ വിലക്കുറവിന്റെ ആശ്വാസ കേന്ദ്രങ്ങൾ അന്വേഷിക്കുക മനുഷ്യ സഹജമാണ്  ജനഹിതം മനസ്സിലാക്കി പ്രവർത്തിക്കുന്ന ബിസിനസ്സ് സ്ഥാപനങ്ങൾ ഇത്തരം അന്വേഷികൾക്ക് സ്വാഗതമോതി നിൽക്കുന്ന കാഴ്ച്ച മറുവശത്തുണ്ടുതാനും. സൂപ്പർ -ഹൈപ്പർ മാർക്കറ്റു വിഭാഗത്തിൽ ഒന്നാം നിരയിൽ നിൽക്കുന്ന ലുലു മേൽപ്പറഞ്ഞ കാര്യത്തിലും മുന്നിലാണ്. അതിന്റെ ഏറ്റവും പുതിയ ദൃഷ്ടാന്തവുമായി ഷാർജ മുവൈലയിലെ ലുലു ഹൈപ്പർ മാർക്കറ്റ് അവിശ്വസനീയമായ വിലക്കുറവിന്റെ വാതായനം തുറന്നിരിക്കുന്നു.

അവിടെ , ആവുന്നത്ര വിലക്കുറവ് വിളിച്ചോതിക്കൊണ്ട് 10, 20, 30 ദിർഹംസ് ബോർഡുകള്‍ കവാടം തൊട്ടേ കാണാം.ഹൈപ്പർ മാർക്കറ്റിന്റെ വിശാലമായ ഗ്രൗണ്ട് ഫ്ലോർ മുഴുവനായും ഇപ്പോൾ ക്ലിയറൻസ് സെയിലിനായി മാറ്റി വച്ചിരിക്കുന്നതിനാൽ തിക്കും തിരക്കുമില്ലാതെ, ഇത്തരം സന്ദർഭങ്ങളിൽ മറ്റുപലയിടത്തും കാണുന്ന ‘ഇടിച്ചു തള്ളൽ ‘ ഇല്ലാതെ സമാധാനത്തോടെ ഇഷ്ടമുള്ളതൊക്കെയും തെരഞ്ഞെടുക്കാൻ കഴിയുന്നു . ഏതൊരു ‘ഡിസ്‌കൗണ്ട് പ്രേമി കസ്റ്റമറി ‘ ന്റെയും മുൻ അനുഭവങ്ങളെയെല്ലാം ഇതു പൊളിച്ചടുക്കും, തീർച്ച .

10 , 20 , 30 എന്ന ബോർഡുകൾക്കു ചുറ്റുമായി ഒന്നാംതരം ക്വാളിറ്റി ഉൽപന്നങ്ങളാണ് ഡിസ്‌പ്ലേ ചെയ്തിട്ടുള്ളത്.  ഗാർമെൻറ്സ് , ലെതർ ഗുഡ്സ് ( ബാഗ് , ഷൂസ് ,ചെരിപ്പ്, ബെൽറ്റ് ..etc ). ഇലക്ട്രോണിക്സ് ( അതും ഏറ്റവും മോഡേൺ പതിപ്പുകൾ ) മുതല്‍ നമുക്കാവശ്യമായതെന്തും ഈ ക്ലിയറൻസ് വില്പനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .
കുട്ടികളുടെ വസ്ത്രങ്ങളുടെ വമ്പൻ കളക്ഷനാണ് മറ്റൊരു വലിയ ആകർഷണം. ട്രോളി ബാഗുകൾ 49 ദിർഹംസിനും വലുത് 49 ദിർഹംസിനും ലഭ്യമാക്കിയിരുന്നു .

അവിശ്വസനീയമെന്ന് ആരും പറഞ്ഞുപോകുന്നത്ര വിലക്കുറവുമായി ഷാർജ മുവൈല ലുലു ബ്രാഞ്ചിൽ ആരംഭിച്ച ക്ലിയറൻസ് സെയിൽ മേയ് 15 ന് സമാപിക്കും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts