Info

ലോകത്ത് കോവിഡ് ബാധിതർ 4 കോടി കടന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാല് കോടി പിന്നിട്ടു. ഇതുവരെ 4,02,64,218 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. 11,18,167 പേര്‍ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം മൂന്ന് കോടി കടന്നു. 83 ലക്ഷത്തിലധികം പേര്‍ക്കാണ് യു.എസില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 75 ലക്ഷം പിന്നിട്ടു. മരണം 1.15 ലക്ഷത്തോടടുത്തു. കഴിഞ്ഞദിവസം 61,871 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 7,83,311 രോഗികളാണ് രാജ്യത്തുള്ളത്. ആകെ രോഗികളുടെ 10.45 ശതമാനമാണ് ഇത്. രോഗമുക്തി നേടിയവരുടെ എണ്ണം 65,97,209 ആണ്. 88.03 ശതമാനമാണ് രോഗമുക്തി നിരക്ക്.

error: Content is protected !!