ദുബായ്

കഴിഞ്ഞ എട്ട് മാസത്തിനിടെ ദുബായിൽ 53,760 മയക്കുമരുന്ന് ഗുളികകളും, 5.5 ദശലക്ഷം പാർസൽ മയക്കുമരുന്നും പിടിച്ചെടുത്തതായി കസ്റ്റംസ്

കഴിഞ്ഞ എട്ട് മാസത്തിനിടെ 32 ബോക്സുകളിലായി നിരോധിത വസ്തുക്കളിൽ ഉൾപ്പെടുന്ന 53,760 മയക്കുമരുന്ന് ഗുളികകളും 92,400 ബോക്സുകളിൽ ഒളിപ്പിച്ച 5.5 ദശലക്ഷം പാർസൽ മയക്കുമരുന്നും (ച്യൂയിംഗ് പുകയില) പിടിച്ചെടുത്തതായി ജബൽ അലി കസ്റ്റംസ് സെന്റർ അറിയിച്ചു.

കൂടാതെ ദുബായ് കസ്റ്റംസ് സീ കസ്റ്റംസ് സെന്റർ മാനേജ്‌മെന്റിന്റെ ഭാഗമായ ജബൽ അലി കസ്റ്റംസ് സെന്റർ ഈ വർഷം ജനുവരി മുതൽ ഓഗസ്റ്റ് വരെ 103 കള്ളക്കടത്ത് ശ്രമങ്ങൾ പരാജയപ്പെടുത്തുകയും ചെയ്തു.

മൊത്തം 104,074 പരിശോധന പ്രവർത്തനങ്ങൾ നടത്തുകയും 144,025 കണ്ടെയ്നറുകൾ ഈ കാലയളവിൽ സ്കാൻ ചെയ്യുകയും ചെയ്തു. പിടിച്ചെടുത്ത നിരോധിത വസ്തുക്കളിൽ 33,930 കിലോഗ്രാം ചന്ദനം ഉൾപ്പെടുന്നു.

error: Content is protected !!