ദുബായ്

ദുബായിലെ അൽ ഷിണ്ടഗ ടണൽ നാളെയും മറ്റന്നാളുമായി ഭാഗികമായി വീണ്ടും അടയ്ക്കുന്നു

ദുബായിലെ അൽ ഷിണ്ടഗ ടണൽ വെള്ളിയാഴ്ചയും ശനിയാഴ്ചയും ഏതാനും മണിക്കൂറുകൾ അടച്ചിടുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.
ഒക്ടോബർ 30 വെള്ളിയാഴ്ച പുലർച്ചെ 12.30 മുതൽ രാവിലെ 10.30 വരെയും ഒക്ടോബർ 31 ശനിയാഴ്ച പുലർച്ചെ 12.30 മുതൽ രാവിലെ 8.00 മണി വരെയും ടണൽ അടച്ചിടുമെന്ന് ആർടിഎ അറിയിച്ചു.

വാഹനമോടിക്കുന്നവരോട് അൽ മക്തൂം, അൽ ഗർഹൂദ് ബ്രിഡ്ജുകൾ ഉപയോഗിക്കാൻ ആർടിഎ നിർദ്ദേശിച്ചു.

error: Content is protected !!