കേരളം

നടുവേദന ; എം ശിവശങ്കറിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നു

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എം ശിവശങ്കറിനെ പിആര്‍എസ് ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നു.

കസ്റ്റംസ് കൂട്ടിക്കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട എം ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ആന്‍ജിയോഗ്രാം പരിശോധനയില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ല.രക്ത സമ്മര്‍ദ്ദം നിയന്ത്രണ വിധേയമാണ് എന്നാണ് ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞത്. എന്നാല്‍ കടുത്ത നടുവേദനയുണ്ടെന്ന് എം ശിവശങ്കര്‍ അറിയിച്ചതിനാല്‍ ശ്രീചിത്രയിലേക്ക് പരിശോധനയ്ക്ക് കൊണ്ടു പോകാന്‍ തീരുമാനിച്ചിരുന്നു.എന്നാല്‍ കോവിഡ് കേസുകളുടെ പശ്ചാത്ത‌ലത്തിലാണ് ശ്രീചിത്രയിലേക്ക് കൊണ്ടു പോകാനുള്ള തീരുമാനത്തില്‍ മാറ്റം വന്നത്.നിലവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ഇദ്ദേഹത്തെ മാറ്റാനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്.
നടു വേദനയ്ക്ക് വിശദമായ പരിശോധന വേണമെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ ശുപാര്‍ശ.

error: Content is protected !!