Info

വിജയ് പി നായരെ മര്‍ദ്ദിച്ച കേസ്‌ ; ഭാഗ്യലക്ഷ്മിയടക്കമുളള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്

അശ്ലീല യുട്യൂബര്‍ വിജയ് പി നായരെ മര്‍ദ്ദിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയടക്കമുളള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന് . പൊലീസ് ചുമത്തിയ ഭവനഭേദന, മോഷണക്കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നാണ് ഭാഗ്യലക്ഷ്‌മിയുടേയും മറ്റ് പ്രതികളുടെയും പ്രധാനവാദം. വിജയ് പി നായരുമായി പ്രശ്‌നം പറഞ്ഞു തീ‍‍‍‍‍‍‍‍‍ര്‍ക്കുന്നതിനാണ് ലോഡ്ജില്‍ പോയതെന്നും പ്രതികള്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം ഭാഗ്യലക്ഷ്‌മിയുടേയും സുഹൃത്തുക്കളുടേയും മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം എടുക്കും മുമ്ബ് തന്റെ ഭാഗം കേള്‍ക്കണം എന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ യു ട്യൂബര്‍ വിജയ് പി നായരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഭാഗ്യലക്ഷ്‌മിക്കൊപ്പം ആക്‌ടിവിസ്റ്റുകളായ ദിയാ സന, ശ്രീലക്ഷ്‌മി അറയ്‌ക്കല്‍ തുടങ്ങിയവരാണ് കേസിലെ മറ്റ് പ്രതികള്‍.

error: Content is protected !!