ഇന്ത്യ

ബീഹാറിൽ ജനതാദള്‍ രാഷ്ട്രവാദി പാര്‍ട്ടി സ്ഥാനാര്‍ഥി വെടിയേറ്റ് മരിച്ചു

ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ജനതാദള്‍ രാഷ്ട്രവാദി പാര്‍ട്ടി സ്ഥാനാര്‍ഥി വെടിയേറ്റ് മരിച്ചു. ശ്രീനാരായണ്‍ സിംഗ് ആണ് കൊല്ലപ്പെട്ടത്. ഷിയോഹര്‍ ജില്ലയിലെ ഹാത്സര്‍ ഗ്രാമത്തില്‍ ഇന്നലെ രാത്രിയാണ് സംഭവം.

ആക്രമണത്തില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ക്കും പരുക്കേറ്റു.ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് വെടിവയ്പുണ്ടായത്. അക്രമി സംഘത്തില്‍ ആറ് പേര്‍ ഉണ്ടായിരുന്നെന്നാണ് പ്രാഥമിക വിവരം. കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് പൂര്‍ണാഹിയ സബ് ഡിവിഷനല്‍ പൊലീസ് ഓഫിസര്‍ രാകേഷ് കുമാര്‍ അറിയിച്ചു.

error: Content is protected !!