Info

ലോകത്ത് കോവിഡ് മരണ സംഖ്യ 11 ലക്ഷം കടന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇതുവരെ 3,91,51,144 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണ സംഖ്യ പതിനൊന്ന് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 11,02,417 പേര്‍ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 2,93,64,941 ആയി.

ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് അമേരിക്കയിലാണ്. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 82 ലക്ഷം പിന്നിട്ടു. ഇതുവരെ 82,15,199 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,22,712പേര്‍ മരിച്ചു. സുഖം പ്രാപിച്ചവരുടെ എണ്ണം 53 ലക്ഷം കടന്നു.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 74 ലക്ഷം കടന്നു. മരണം 1.12 ലക്ഷവും പിന്നിട്ടു. കഴിഞ്ഞ ദിവസം 81,514 പേര്‍ കൊവിഡ് മുക്തരായി. ആകെ രോഗമുക്തരുടെ എണ്ണം 64 ലക്ഷത്തോടടുക്കുന്നു. രോഗമുക്തി നിരക്ക് 87.36 ശതമാനം. ആകെ രോഗികളുടെ 11.12 ശതമാനമാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

error: Content is protected !!