Info

3 . 95 കോടി വൈറസ് ബാധിതർ ; മരണസംഖ്യ 11,08,617

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം പിന്നിട്ടു. ഇതുവരെ 3,95,65,948 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 11,08,617 ആയി. 2,96,48,639 പേര്‍ രോഗമുക്തി നേടി.

ഏറ്റവും കൂടുതല്‍ രോഗികളുള്ള ആമേരിക്കയില്‍ ഇതുവരെ 82 ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,23,644 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 53 ലക്ഷം പിന്നിട്ടു.

ഇന്ത്യയില്‍ ഇതുവരെ 73 ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 63,371 പേര്‍ക്കായിരുന്നു പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 1.12 ലക്ഷം പിന്നിട്ടു. 64 ലക്ഷത്തിലധികം പേര്‍ ഇതുവരെ രോഗമുക്തി നേടി.

error: Content is protected !!