Info

67 വർഷങ്ങൾക്ക് ശേഷം ഒരു സ്ത്രീയുടെ വധശിക്ഷ നടപ്പാക്കാനൊരുങ്ങി അമേരിക്ക

67 വര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്ക ഒരു സ്ത്രീയുടെ വധശിക്ഷ നടപ്പാക്കാന്‍ ഒരുങ്ങുന്നു.ഗര്‍ഭിണിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി, അവരുടെ വയറുകീറി പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിലാണ് ലിസ മോണ്‍ഗോമറി എന്ന സ്ത്രീയെ വധശിക്ഷയ്ക്ക് വിധിച്ചത്. മിസോറിയില്‍ 2004ലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്..

2020 ഡിസംബര്‍ എട്ടിനാണ് വധശിക്ഷ നടപ്പാക്കുക. അമേരിക്കന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റാണ് ഇക്കാര്യം അറിയിച്ചത്.മാനസികവിഭ്രാന്തി മൂലമാണ് കുറ്റം ചെയ്തതെന്നും, അതിനാല്‍ വധശിക്ഷ ഒഴിവാക്കണമെന്നുമുള്ള പ്രതിഭാഗം അഭിഭാഷകരുടെ അപേക്ഷ കോടതി തള്ളി.

1953ലാണ് ഇതിനുമുമ്ബ് അമേരിക്കയില്‍ ഒരു സ്ത്രീയുടെ വധശിക്ഷ നടപ്പിലാക്കിയത്. ബോണി ഹെഡിയാണ് യു.എസില്‍ ഒടുവില്‍ വധശിക്ഷയ്ക്ക് വിധേയയായ സ്ത്രീ. തട്ടിക്കൊണ്ടു പോകുക, കൊലപാതകം തുടങ്ങിയ കുറ്റങ്ങള്‍ക്കായിരുന്നു അവര്‍ക്ക് വധശിക്ഷ നല്‍കിയത്.

error: Content is protected !!