ദുബായ്

വീണ്ടും 50 കോടി ദിര്‍ഹത്തിന്റെ സാമ്പത്തിക ഉത്തേജന പ്രഖ്യാപിച്ച് ദുബായ്

കോവിഡ് 19 പ്രതിസന്ധി അതിജീവിക്കാന്‍ 50 കോടി ദിര്‍ഹത്തിന്റെ പാക്കേജ് പ്രഖ്യാപിച്ച് ദുബായ്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരം ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം ആണ് പാക്കേജ് പ്രഖ്യാപിച്ചത്.കോവിഡ് തകര്‍ത്ത സാമ്പത്തിക രംഗത്തിന്റെ പുനരുജ്ജീവനത്തിനായാണ് പാക്കേജ്.

നേരത്തേ സമാന രീതിയില്‍ മൂന്നു പാക്കേജുകള്‍ എമിറേറ്റ് പ്രഖ്യാപിച്ചിരുന്നു.സമ്പദ് വ്യവസ്ഥ വീണ്ടെടുക്കാനായി ഇതോടെ 680 കോടി ദിര്‍ഹത്തിന്റെ പദ്ധതികളാണ് ദുബായ്ക്ക് ലഭിക്കുക. ആഗോളതലത്തിൽ നിരവധി ബിസിനസ്സ് മേഖലകളിൽ കോവിഡ് പാൻഡെമിക് വലിയ വെല്ലുവിളികൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു, പ്രാദേശികമായി ഈ വെല്ലുവിളികളെ പൂർണ്ണമായും മറികടന്ന് സാമ്പത്തിക വളർച്ചയുടെ ഒരു പുതിയ ഘട്ടം സ്ഥാപിക്കാനാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു.

error: Content is protected !!