ദുബായ്

കർശനമായ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങളോടെ ദുബായ് മിറക്കിൾ ഗാർഡൻ നവംബർ ഒന്നിന് വീണ്ടും തുറക്കും

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത പുഷ്പത്തോട്ടമായ ദുബായ് മിറക്കിൾ ഗാർഡൻ നവംബർ 1 ഞായറാഴ്ച ഒൻപതാം സീസണിലേക്ക് മടങ്ങാൻ ഒരുങ്ങുന്നു. കർശനമായ ആരോഗ്യ-സുരക്ഷാ പ്രോട്ടോക്കോളുകൾ പ്രകാരമാണ് പാർക്ക് വീണ്ടും തുറക്കാൻ ഒരുങ്ങുന്നത്.

പ്രവൃത്തിദിവസങ്ങളിൽ എല്ലാ ദിവസവും രാവിലെ 9 മുതൽ രാത്രി 9 വരെയും വാരാന്ത്യങ്ങളിലും (വെള്ളി, ശനി) പൊതു അവധി ദിവസങ്ങളിലും രാവിലെ 9 മുതൽ രാത്രി 11 വരെ പാർക്ക് തുറന്നിരിക്കും.

പ്രവേശന ടിക്കറ്റിന് മുതിർന്നവർക്ക് 55 ദിർഹവും (12 വയസ്സിന് മുകളിലുള്ളവർ) 12 വയസും അതിൽ താഴെയുള്ള കുട്ടികൾക്ക് 40 ദിർഹവുമാണ് വില. മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്കും നിശ്ചയദാർഢ്യ മുള്ളവർക്കും പാർക്കിൽ സൗജന്യമായി പ്രവേശിക്കാം.

error: Content is protected !!