ദുബായ്

ദുബായിൽ യാത്രക്കാരൻ മറന്ന 250,000 ദിർഹമടങ്ങിയ ബാഗ് തിരിച്ചു നൽകിയ ബസ് ഡ്രൈവർക്ക് ആർടിഎയുടെ ആദരം

ദുബായിൽ ഒരു യാത്രക്കാരൻ മറന്ന 250,000 ദിർഹം അടങ്ങിയ ബാഗ് മടക്കിനൽകിയതിന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ‌ടി‌എ) ഒരു ബസ് ഡ്രൈവറെ ആദരിച്ചു.

ഡ്രൈവർ നൂർ ഖാൻ തൻെറ ഡ്യൂട്ടി പൂർത്തിയാക്കിയ ശേഷമാണ് സീറ്റിൽ ബാഗ് കണ്ടെത്തിയത്. ഉടൻ തന്നെ ബസ് സൂപ്പർവൈസറെ അറിയിച്ച്‌ പണമടങ്ങിയ ബാഗ് കൈമാറുകയായിരുന്നു.

ആർ‌ടി‌എയിൽ ഇത്രയും വലിയ അച്ചടക്കവും വിശ്വസ്തതയും ഉള്ള ജീവനക്കാർ ഉള്ളതിൽ ഞങ്ങൾ അഭിമാനിക്കുന്നുവെന്നും ബസ് സൂപ്പർവൈസർക്ക് ബാഗ് കൈമാറി ഈ ബസ് ഡ്രൈവർ ശരിയായ നടപടി സ്വീകരിച്ചുവെന്നും ആർ‌ടി‌എയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാൻ ഡയറക്ടർ ജനറൽ മാത്തർ മുഹമ്മദ് അൽ ടയർ അഭിപ്രായപ്പെട്ടു.

error: Content is protected !!