ദുബായ്

ഗ്ലോബൽ വില്ലേജിലേക്കുള്ള ബസ് സർവീസുകൾ പുനരാരംഭിക്കുന്നു

ഗ്ലോബൽ വില്ലേജിലേക്കുള്ള സേവനം നൽകുന്ന നാല് ബസ് റൂട്ടുകളുടെ പ്രവർത്തനം 2020-2021 പുതിയ സീസണിന്റെ ആരംഭം മുതൽ പുനരാരംഭിക്കാൻ തീരുമാനിച്ചതായി ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ) അറിയിച്ചു.

റാഷിദിയ മെട്രോ സ്റ്റേഷനിൽ നിന്ന് റൂട്ട് 102, യൂണിയൻ മെട്രോ സ്റ്റേഷനിൽ നിന്ന് റൂട്ട് 103, അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന് റൂട്ട് 104, മാൾ ഓഫ് എമിറേറ്റ്സ് മെട്രോ സ്റ്റേഷനിൽ നിന്നുള്ള റൂട്ട് 106. എന്നീ നാല് റൂട്ടുകളാണ് ആരംഭിക്കുന്നത്.ഗ്ലോബൽ വില്ലേജിലേക്ക് പോകുന്ന സർവീസുകൾക്കായി ഇത്തവണ ഡീലക്സ് വോൾവോ കോച്ചുകൾ ആണ് ഉപയോഗിക്കുക.

കൂടാതെ, ഒക്ടോബർ 25 മുതൽ ഗ്ലോബൽ വില്ലേജിനുള്ളിലെ ഇലക്ട്രിക് അബ്ര ടൂറിസ്റ്റ് സേവനങ്ങളും പുനരാരംഭിക്കും.

error: Content is protected !!