അന്തർദേശീയം ആരോഗ്യം ദുബായ്

യൂറോപ്പില്‍ കോവിഡ് വ്യാപനം രൂക്ഷം: ഫ്രാന്‍സില്‍ ആരോഗ്യ അടിയന്തരാവസ്ഥ

യൂറോപ്പില്‍ കോവിഡ് വ്യാപനം രൂക്ഷം: ഫ്രാന്‍സില്‍ ആരോഗ്യ അടിയന്തരാവസ്ഥ. യൂറോപ്പിൽ കഴിഞ്ഞ ആഴ്ച ഏഴ് ലക്ഷം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലെല്ലാം കോവിഡ് വ്യാപനം രൂക്ഷമാണ്. മരണ നിരക്കും കൂടുന്നത് ഗൌരവമായി കാണണമെന്ന് ഡബ്ല്യു.എച്ച്.ഒ മുന്നറിയിപ്പ് നല്‍കുന്നു. മരണ നിരക്ക് കഴിഞ്ഞ ആഴ്ചത്തെ അപേക്ഷിച്ച് 16 ശതമാനം ഉയര്‍ന്നു. ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലെല്ലാം കോവിഡ് വ്യാപനം രൂക്ഷമാണ്.
ഫ്രാൻസിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനൊപ്പം 9 നഗരങ്ങളിൽ രാത്രി നിരോധനാജ്ഞയും നിലവില്‍ വന്നു. സ്വിമ്മിങ് പൂളുകളും ജിമ്മുകളും അടച്ചു. പാര്‍ട്ടികള്‍ക്കും നിരോധനമുണ്ട്.

error: Content is protected !!