അജ്‌മാൻ

മണി എക്സ്ചേഞ്ച് സ്ഥാപനത്തിലെ ജീവനക്കാരെ ആക്രമിച്ച് 32.8 ലക്ഷം ദിർഹം തട്ടിയ അഞ്ച് പേരെ 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്ത് അജ്മാൻ പൊലീസ്

മണി എക്സ്ചേഞ്ച് സ്ഥാപനത്തിലെ ജീവനക്കാരെ ആക്രമിച്ചു 32.8 ലക്ഷം ദിർഹം കവർന്ന കേസിൽ അഞ്ചംഗ സംഘത്തെ അജ്മാൻ പൊലീസ് അറസ്റ്റ് ചെയ്തു.

കാറിൽ യാത്ര ചെയ്യുകയായിരുന്ന ജീവനക്കാരെ മാരകായുധങ്ങളുമായെത്തിയ സംഘം ആക്രമിച്ചു പണം തട്ടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അക്രമികളെ 24 മണിക്കൂറിനകം പിടികൂടി.പ്രതികളിൽ 4 പേർ അറബ് വംശജരും ഒരാൾ ഏഷ്യക്കാരനുമാണ്. അതേസമയം പണം കൊണ്ടുപോകുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ പണമിടപാട് സ്ഥാപനം പാലിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി.

error: Content is protected !!