ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ 50,129 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു / നിലവില്‍ 6,68,154 സജീവ കേസുകൾ

ഇന്ത്യയിൽ 50,129 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 78,64,811 ആയി.കഴിഞ്ഞ 24 മണിക്കൂറിനിടെ 578 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 1,18,534 ആയി.

നിലവില്‍ 6,68,154 സജീവ കേസുകളാണുള്ളത്. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 70,78,123 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,077 പേരാണ് രോഗമുക്തി നേടിയത്.

ഒക്ടോബര്‍ 24 വരെയുള്ള കണക്കുകള്‍ പ്രകാരം 10,25,23,469 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ശനിയാഴ്ച മാത്രം 11,40,905 സാമ്പിളുകള്‍ പരിശോധിച്ചുവെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.

error: Content is protected !!