ഇന്ത്യ

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 61,871 പേര്‍ക്ക് കോവിഡ് ബാധയും 1033 മരണവും

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 61,871 പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് ആകെ രോഗികളുടെ എണ്ണം 74,94,552 ആയി.1033 പേരാണ് കോവിഡ് ബാധിതരായി ഒറ്റ ദിവസം രാജ്യത്ത് മരിച്ചത്. ഇതോടെ കോവിഡ് ബാധിതരായി രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,14,031 ആയി. 7,83,311 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 65,97,210 പേര്‍ക്ക് രോഗം ഭേദമായി.

ലോകത്ത് യു എസ് കഴിഞ്ഞാല്‍ ഏറ്റവും അധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്. യുഎസ്സില്‍ 8,342,665 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്..

error: Content is protected !!